ഹനുമാൻ പുരാണം

മൃതസഞ്ജീവനി ക്കുവേണ്ടി ഹനുമത്ഗമനം
ഭാഗം 3

ലങ്കയിൽ നിന്നു ചാടിയ ആഞ്ജനേയൻ മാർഗ്ഗതടസ്സമകറ്റുന്നതിന് ശിവ പൂജാ തർപ്പണം നടത്തി മഹേന്ദ്രഗിരിയി ൽ വന്നിറങ്ങി. അവിടെ ശിഷ്യരുമൊത്ത് ഒരു മഹാതാപസൻ പർണ്ണശാലയിൽ ഉപവിഷ്ടനായിരിക്കുന്നതു കണ്ട് ഹനുമാൻ ആശ്ചര്യപ്പെട്ടു. മാരുത പുത്രൻ പർണ്ണശാലയിലേക്ക്
എത്തി നോക്കി. നെയ് വിളക്കുകളുടെ പ്രകാശത്തിൽ നമ്രശിഖരനായ ഒരു ദിവ്യ  താപസൻ ഉപവിഷ്ടനായിരിക്കുന്നു. ദിവ്യനെ ദർശിച്ചു പരവശനായ ഹനുമാൻ കൈകകൾ കൂപ്പി വന്ദിച്ചു.

" വായുപുത്രാ!ശ്രീരാമകാര്യർത്ഥം മൃതസഞ്ജീവനിക്കായി യാത്ര തിരിച്ചിരിക്കുന്ന നീ വിജയിക്കുന്നതാണ്. നിന്റെ ഉദ്ദിഷ്ട കാര്യങ്ങൾ ഝടുതിയിൽ സാധിക്കുന്നതിന് നാം  മൂല മന്ത്രോപദേശം നൽകുന്നതാണ്. തടാകത്തിൽ കുളിച്ച് ശരീരശുദ്ധി വരുത്തി വരിക. എന്നു പറഞ്ഞ് സരസ്സ് കാണിച്ചു കൊടുക്കാനായി തന്റെ ഒരു ശിഷ്യനേയും ഹനുമാനോടൊപ്പം ആതാപസ ശ്രേഷ്ഠൻ നിയോഗിച്ചു.

ശിഷ്യനുമൊത്ത് പൊയ്ക്കരയിലെത്തിയ മാരുതി തടാക നീരിലേയ്ക്കിറങ്ങി. കൈക്കുമ്പിളിൽ ജലം നിറച്ച് മുഖത്തോടടുപ്പിച്ച മാരുതി ഒരു ശബ്ദം ശ്രവിച്ച് ഞെട്ടി ധൈര്യം സംഭരിച്ച്  രാമനാമങ്ങൾ ജപിച്ചു. ഭീകരമായ ഏതോ ജീവി തന്റെ പാദത്തിൽ പിടികൂടിയിട്ടുണ്ടന്ന് മനസ്സിലാക്കിയ ഹനുമാൻ പാദം മേൽപ്പോട്ടുയർത്തി. അനക്കുവാൻ സാധിക്കാതെ വീണ്ടും മാരുതി പരിശ്രമിച്ചു.

ആ പിടിവലിക്കിടയിൽ കാലിൽ പിടികൂടിയിരിക്കുന്ന മുതല ഹനുമാനെ വലിച്ചു തടാകത്തിലിട്ടു. ക്രൂദ്ധനായ മാരുതി ആ മകരിയെ ബലിഷ്ഠമായ കരങ്ങൾ കൊണ്ട് അതിന്റെ വക്ത്രം വലിച്ചു പൊളിച്ചു പിളർന്ന് ദൂരെ വലിച്ചെറിഞ്ഞു. അടുത്ത ക്ഷണത്തിൽ ഒരു ദിവ്യ തേജസ്സ് മുതലയിൽ നിന്നുയർന്ന് അത് ക്രമേണ ഒരു സുന്ദര തരൂണിയായി ഭവിച്ച് ഇപ്രകാരമരുളിച്ചെയ്തു."

" പുണ്യാത്മവേ!  മുനിശാപം കൊണ്ട്  ജല പിശാചിയായി തീർന്ന ഒരപ്സരകന്യകയാണ് ഞാൻ. വാതാത്മജന്റെ കരങ്ങൾ കൊണ്ട് ശാപമോചനം ലഭിക്കുമെന്ന മുനി വചനം യാഥാർത്ഥ്യമായിരിക്കുന്നു. അങ്ങ് ഗിരിശൃംഗത്തിൽ ദർശിച്ച താപസൻ രാവണ രാക്ഷസന്റെ അനുചരനായ കാലനേമിയേ സൂക്ഷിക്കുക, അങ്ങേക്ക് വിജയം ഭവിക്കട്ടെ ."

ഇപ്രകാരമരുളി
ച്ചെയ്ത അപ്സരകന്യക അന്തർദ്ധാനം ചെയ്തു. വായുപുത്രൻ ആശ്രമത്തിൽ തിരിച്ചെത്തിമൂലമന്ത്രം ഉപദേശിക്കാനായി മുനി ഹനുമാനെ തന്റെ സവിധത്തിലേക്ക് വിളിച്ചു. മുനിയുടെ പാദങ്ങൾ വന്ദിക്കുന്ന പോലെ കുമ്പിട്ട മാരുതൻ കത്തുന്ന വിളക്ക് എടുത്ത് ആ മായ മഹർഷിയുടെ ശിരസ്സിൽ ആഞ്ഞു പ്രഹരിച്ചു.. കാലനേമിയെ മുഷ്ടി ചുരുട്ടിയിടിച്ച് ഹനുമാൻ കാലപുരിയിലേയച്ചു.


തുടരും

തിരുവൈക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം 
Previous
Next Post »