ഓം
മുത്തശി കഥകൾ മുതൽ ഇങ്ങു ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദുർമന്ത്രവാദങ്ങൾ വിശ്വസിക്കുന്നവർ ഒട്ടനവതിയാണ്. ഒരാളുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും അദ്ദേഹം ജനിക്കുന്ന സമയത്തിനാധാരമാക്കി ജോദിഷ ശാത്രവുമുണ്ട്. എന്നാൽ പലപ്പോഴും ഈ ഉയർച്ചയേയും അട്ടിമറിക്കാൻ ദുർമന്ത്രവാദത്തിനു കഴിയുന്നു. അതായത് പ്രപഞ്ചത്തിലെ ഊർജ സ്രോതസ്സായ സൂര്യഭഗവാനെപ്പോലും കുറച്ചുനേരത്തേക്കെങ്കിലും മറക്കാൻ കാർമേഘങ്ങക്ക് കഴിയുന്നു.
ഈശ്വരാധീനം ഉണ്ടങ്കിൽ പോലും ചില ദുർമന്ത്രങ്ങൾക്ക് നമ്മെ ചിലസമയങ്ങളിൽ ദോഷഫലങ്ങൾ ഉണ്ടാക്കാം എന്ന് ചുരുക്കം. ഇങ്ങനെയുള്ള ദുഷ്‌ക്രിയകൾ പലപേരുകളിൽ അറിയപ്പെടുമെന്നു. അതിൽ ഒന്നാണ് കൂടോത്രം. അന്യൻറെ സമ്പത്തോ ,കഴിവോ ,തൊഴിലോ ,ഉയർച്ചയോ കണ്ട് അതിൽ അസൂയപൂണ്ട് ചിലർ ഇത്തരം കൂടോത്രങ്ങൾ ചെയ്യിക്കാറുണ്ട്. മറ്റുചിലർ അവരവരുടെ ശത്രുക്കൾക്കെതിരെയും ഇത് ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇത്തരം ദുർമന്ത്രങ്ങൾക്കെല്ലാം പരിഹാരങ്ങളും ഉണ്ട്. ഇത്തരം ദോഷങ്ങൾ നിങ്ങൾക്ക് ഉണ്ടാവാതിരിക്കാൻ ചെയ്യേണ്ടവ എന്താണ് എന്ന് പറയാം. ശത്രുക്കൾ അല്ല നിങ്ങൾ നന്നാവാൻ ആഗ്രഹിക്കാത്തവർ ചെയ്യുന്ന ദുർമന്ത്രവാദം ,കൂടോത്രം ഇവയിലൂടെ ദുഷ്ടശക്തികളെ നിങ്ങൾക്ക് നേരെ പ്രയോഗിച് കുടുംബത്തിന് ,അല്ലങ്കിൽ നിങ്ങളുടെ ബിസിനസിന് അല്ലങ്കിൽ കൃഷിക്ക് നേരെ പ്രയോഗിച്ചു അവയെ നശിപ്പിച്ചു നിങ്ങളെ മാനസികമായും ശാരീരികമായും തളർത്തി ടെൻഷനും ദുരിതങ്ങളു ഒക്കെ ഉണ്ടാക്കി ദുരിതത്തിലാക്കുന്നു.
ശത്രുക്കൾ ചെയ്യുന്ന കൂടോത്രം, ദുഷ്‌ക്രിയകൾ ഇവ നിങ്ങളെ ബാധിക്കാതിരിക്കാനും ബാധിച്ചവയിൽ നിന്നും രക്ഷനേടുന്നതിനും
ഉപയോഗിക്കുന്ന ഒരു മന്ത്രമാണ് ദിഗ്‌ബന്ധന മഹാ മന്ത്രം
മന്ത്രം
"ഓം ഹ്രീം ദും ഉത്തിഷ്‌ട പുരുഷി
കിം സ്വപിഷി ഭയമേ സമുപസ്ഥിതാ
യദി ശാക്യ മശകൃയ വാ
തന്മേ ഭഗവതി ശാമയ സ്വാഹ "
ഈ മന്ത്രം പ്രഭാതത്തിലാണ് ജപിക്കേണ്ടത്. ദിവസം 108 ഉരു ജപിക്കണം. ആറു മാസത്തോളം തുടരണം. മൽസ്യ മാംസാദികൾ ഒഴിവാക്കാൻ ശ്രമിക്കുക.
കൂടുതൽ വ്യക്തതക്കായി വീഡിയോ മുകളിൽ കൊടുത്തിട്ടുണ്ട്.
നന്ദി
EmoticonEmoticon