ഭാഗം 4
മൃതസഞ്ജീവനി ക്കുവേണ്ടി ഹനുമത്ഗമനം
മഹേന്ദ്രഗിരിയിൽ നിന്നും ആഞ്ജനേയൻ ഋഷഭാദ്രിശൃംഗത്തിലേക്ക് കുതിച്ചു ചാടി പറന്നു. ഔഷധ സഞ്ചയങ്ങൾ നില്ക്കുന്നത് കണ്ട് ഹനുമാൻ ഋഷഭാദ്രി ശൃംഗത്തിലിറങ്ങി. പക്ഷേ ജാംബവാൻ പറഞ്ഞ പോലെ മൃതസഞ്ജീവനി തിരിച്ചറിയുവാൻ ഹനുമാന് സാധിച്ചില്ല. നിരാശകൊണ്ട് കോപം തോന്നി ഋഷഭാദ്രിശൃംഗത്തെ അപ്പാടെ ഇളക്കി പ്പിഴുതെടുത്ത് ഒരു പന്ത് കണക്കെ ഉള്ളങ്കയ്യിൽ വഹിച്ചുകൊണ്ട് ലങ്കാ നഗരം ലക്ഷ്യമാക്കി കുതിച്ചു ചാടിപ്പറന്നു.
അർദ്ധരാത്രിയോടെ മൃതസഞ്ജീവനി മലയും വഹിച്ചുകൊണ്ട് ഹനുമാൻ ലങ്കാ നഗരത്തെ പ്രാപിച്ചു. എത്ര തിരഞ്ഞിട്ടും മൃതസഞ്ജീവനി തിരിച്ചറിയുന്നതിന് ഹനുമാനോ, വിഭീഷണനോ ജാംബവാനോ. കഴിഞ്ഞില്ല. എത്ര നിശാചരന്മാർ യുദ്ധക്കളത്തിൽ മരിച്ചുവീഴുന്നുണ്ടന്നുള്ള പരമാർത്ഥം മറ്റുള്ളവർ അറിയാതിരിക്കുന്നതിന് അപ്പഴപ്പോൾ തന്നെ അവരുടെ മൃതദേഹങ്ങൾ സമുദ്രജലത്തിൽ വലിച്ചെറിയപ്പെട്ടിരുന്നു.അതു കാരണം ശ്രീരാമലക്ഷ്ണന്മാരും വാനര വീരന്മാരും മാത്രമേ യുദ്ധക്കളത്തിൽ ഉണ്ടായിരുന്നുള്ളു. ഗിരിശൃംഗവും വഹിച്ചു കൊണ്ട് അടർക്കളം മുഴുവൻ ഹനുമാൻ ഓട്ട പ്രദക്ഷിണം വച്ചു. മൃത സഞ്ജീവനിയിൽ നിന്നും തട്ടിപറന്ന ഇളം തെന്നലേറ്റ് ബോധമറ്റ് വീണിരുന്ന രാമലക്ഷ്മണന്മാരും,വാനര വിരന്മാരും നിദ്രയിൽ നിന്നെഴുന്നേല്ക്കു ന്നവരെ പോലെ ബോധം തെളിഞ്ഞെഴുന്നേറ്റു. ദാശരഥിയുടെ
പാദാരവിന്ദത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഭക്തോത്തമനായ ഹനുമാനെ തന്റെ മാറോടു ചേർത്താശ്ളേഷിച്ച ശ്രീരാമൻ അവനെ ആശിർവദിച്ചു.
" ആഞ്ജനേയാ! നീയില്ലെങ്കിൽ രാമനില്ല, സീതയില്ല, ലക്ഷ്മണ നില്ല, രാമായണ കാര്യവുമില്ല. ചിരംജീവിയായ നിനക്ക് വീണ്ടും ചിരം ജീവിതം സിദ്ധിക്കുമാറാകട്ടെ.ഉപദേഷ്ടാവായി വിളങ്ങിയ ജാംബവാൻ സർവ്വജ്യേഷ്ഠനാണ്. ദ്വാപരയുഗത്തിൻ മഹാവിഷ്ണു ജാംബവാന് ജാമാതാവായി ഭവിക്കുന്നതാണ് "
ആവശ്യം കഴിഞ്ഞ ഉടൻ തന്നെ ഋഷഭ ഗിരിശൃംഗം. വീണ്ടും യഥാസ്ഥാനത്തു കൊണ്ടുചെന്ന് ഹനുമാൻ സ്ഥാപിച്ചു. വാനര വീരന്മാർ കടുത്ത രോഷത്തോടെ രാക്ഷസന്മാരുമായി ഏറ്റമുട്ടി യുദ്ധം ചെയ്ത് അവരെ കാലപുരിയിലേയ്ക്കയച്ചു.
തിരുവായ്ക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം

EmoticonEmoticon