ഹനുമാൻ പുരാണം

മൃതസഞ്ജീവനി ക്കുവേണ്ടി ഹനുമത്ഗമനം
ഭാഗം 2
മേഘനാദനെ.. അഭിനന്ദിച്ചാശ്ലേഷിച്ച് വിജയലഹരിയിൽ ഉന്മത്തചിത്തനായി പൊട്ടിച്ചിരിച്ചു... ശ്രീരാമലക്ഷ്മന്മാരും വാനര വീരന്മാരും  യുദ്ധക്കളത്തിൽ ബോധമറ്റു വീണു കിടക്കുന്ന കാഴ്ച  വിഭീഷണനെ ഞെട്ടി വിറപ്പിച്ചു. തന്നെ കൂടാതെ മറ്റാരെങ്കിലും ജീവിച്ചിരിക്കുന്നോ എന്ന് അന്വേഷിച്ച്   യുദ്ധക്കളമാകെ തിരഞ്ഞു നടക്കുന്ന വിഭീഷണൻ
ജാംബവാനെ കണ്ടുമുട്ടി വിരിഞ്ച പുത്രനായതുകൊണ്ട് ജാംബവാന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ല.
ശല്യകരണി, - വിശല്യകരണി സന്ധാനകരണി എന്നീ ഈ സിദ്ധൗഷധങ്ങളിൽ മൃതസജ്ജീവനി, ആണ് കിടക്കുന്നവരെ ജീവിപ്പിക്കാനുള്ള ഒരുദിവ്യൗഷധം. ഋഷഭാദ്രിയെന്ന് പേരുള്ള ഗിരിശൃംഗ മധ്യത്തിലാണ് മൃതസഞ്ജീവനിയെന്ന ഔഷധച്ചെടി നിലകൊള്ളുന്നത്.
ഈ ഔഷധച്ചെടി കൊണ്ടുവരാനുള്ള കാര്യക്ഷമതയും കായിക ശേഷിയും ഹനുമാനു മാത്രമേയുള്ളു എന്ന് തീരുമാനിച്ച് ആകമാനം തിരഞ്ഞു നടന്ന അവർ യുദ്ധക്കളത്തിൽ ദു:ഖിതനായിരിക്കുന്ന ഹനുമാനെ  കണ്ടു പിടിച്ചു. ഹനുമാനെ സ്നേഹപുരസ്സരം ആലിംഗനം ചെയ്ത ജാംബവാൻ വ്യത്താന്ത മുണർത്തിച്ചു.

" ആഞ്ജനേയ പുത്രാ! ശ്രീരാമലക്ഷ്മണന്മാരും വാനര വീരന്മാരും അത്യാഹിതത്തിൽപ്പെട്ട് ബോധഹീനരായി വീണിരിക്കുകയാണ്. അവരെ രക്ഷിക്കുവാനായി ഋഷഭാദ്രിയെ പ്രാപിച്ച് മൃതസഞ്ജീവനിയെന്ന ഔഷധച്ചെടി കൊണ്ടുവരേണ്ടതാണ്. ശ്രീരാമഭക്തിയുള്ള നിനക്ക് മാത്രമേ ഈ സാഹസ കൃത്യം നിർവ്വഹിക്കാൻ സാധിക്കുകള്ളു. നിന്റെ സമയോചിതമായ പ്രവർത്തനമായിരിക്കും ലോകരക്ഷക്കായി യുദ്ധം ചെയ്യുന്ന ഇവരെ  ജീവിപ്പിക്കുന്നത്. താമസം ആപത്തിന് കാരണമായി ഭവിക്കുമെന്നുണർന്ന് ഝടുതിയിൽയാത്ര പറപ്പെട്ടാലും "

ബ്രഹ്മ പുത്രന്റെ പാദങ്ങളിൽ നമസ്ക്കരിച്ച വായു പുത്രൻ ശ്രീരാമമന്ത്രം ഉരുവിട്ടു കൊണ്ട് ഭീമകായനായി വിജൃംഭിച്ചു നിന്നു. ഭൂമിയിൽ  ഊക്കോടെ ചവുട്ടി ആകാശത്തേക്ക് ചാടി വായുവിൽ കൂടി ഉത്തര ദിക്ക് ലക്ഷ്യമാക്കി വേഗത്തിൽ ചെന്നു.

 
മൃതസഞ്ജീവനി കൊണ്ടു വരുന്നതിനായി ഹനുമാൻ പുറപ്പെട്ട വിവരം
രാക്ഷസന്മാർ രാവണനെ ധരിപ്പിച്ചു.  മൃതസഞ്ജീവനിയും തേടി പുറപ്പെട്ടിട്ടുള്ള ഹനുമാനെ എപ്രകാരമെങ്കിലും  തടസ്സപ്പെടുത്തുന്നതിന് രാവണൻ മായാജാലങ്ങളിൽ നിപുണനായ കാലനേമിയെ നിയോഗിച്ചു.

 അപ്പോൾ തന്റെ മായാശക്തി കൊണ്ട് മഹേന്ദ്രഗിരിയിലെത്തിയ കാലനേമി ഒരു യോഗീശ്വരന്റെ വേഷമവലംബിച്ച് കൃത്രിമമായ പർണ്ണശാല നിർമ്മിച്ച പല ശിഷ്യന്മാരേയും സൃഷ്ടിച്ച് ഹനുമാന്റെ ആഗമനവും കാത്തിരുന്നു.

തുടരും

തിരുവൈക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം 
Previous
Next Post »