ഓം
സ്ത്രീ പുരുഷ വശീകരണ മന്ത്രം
(പരീക്ഷണമരുത് )
ഇന്ന് ഒരു വശീകരണ മന്ത്രത്തെ പറ്റിയാണ് പറയുന്നത്. ഇത് കേട്ടയുടനെ ചിലർക്ക് തോന്നും ആരെയും വശീകരിച്ചു സ്വന്തം വരുതിക്ക് നിർത്താം എന്ന്. എന്നാൽ വൈരാഗ്യത്തിൽ കഴിയുന്ന ദമ്പതികളെ ഒരുമിപ്പിക്കാനും അല്ലങ്കിൽ ശത്രുഭാവത്തിൽ നിൽക്കുന്ന ആരെയും സുഹൃത്തുക്കളാക്കാനും ഒക്കെ ഈ മന്ത്രം ഉപയോഗിക്കാം എന്നെ അർത്ഥമുള്ളൂ.സ്ത്രീക്ക് പുരുഷനെ സൗഹൃതത്തിലാക്കുവാനും മറിച്ചും ഈ മന്ത്രം ഉപയോഗിക്കാം.
രീതി
----------
ഏഴ് ദിവസം കുളിച്ചു പ്രാർത്ഥിക്കുന്ന സമയം അത് രാവിലെയോ വൈകുന്നേരമോ രണ്ടുസമയത്തും കൂടിയോ നിങ്ങൾക്ക് ഒരു ഏഴ് തവണ ഈ മന്ത്രം ജപിക്കാമെങ്കിൽ ഇതിന്റെ ഫലം കിട്ടുന്നതാണ്.
സംഹാര രുദ്രനെപ്പോലും പ്രണയിക്കാൻ പ്രേരിപ്പിച്ച ഒരു മൂർത്തിയാണ് കാമദേവൻ. അദ്ദേഹത്തെ ഉപാസിക്കുന്നതിലൂടെ തീർച്ചയായും നമുക്ക് ഒരു സിദ്ധി കൈവരും. ഈ മന്ത്രം ജപിക്കുമ്പോൾ നമ്മൾ ആരെയാണോ വശീകരിക്കാൻ ഉദ്ദേശിക്കുന്നത് അവരെ മനസ്സിൽ ഓർത്തുകൊണ്ടും, കാമദേവനെ ധ്യാനിച്ചുകൊണ്ടും മന്ത്രം ജപിക്കുക.
മന്ത്രം
-----------
"നമോ ഭഗവതേ കാമദേവായ ശ്രീo
സർവ്വജനപ്രിയായ
സർവ്വജന സമ്മോഹനായ ജ്വല
ജ്വല, പ്രജ്വല പ്രജ്വല,
ഹന ഹന, വദ വദ, തപ തപ,
സമ്മോഹയ സമ്മോഹയ,
സർവ്വജനം മേ വശം കുരു കുരു
സ്വാഹാ"
ഈ മന്ത്രം നിങ്ങൾ ഏഴ് ദിവസം ഏഴ് പ്രാവശ്യം ഭക്തിയോടെ ജപിച്ചുനോക്കു, തീർച്ചയായും ഫലം ഉണ്ടാകും. കൂടുതൽ വ്യക്തതക്കായി വീഡിയോ മുകളിൽ കൊടുത്തിട്ടുണ്ട്.
EmoticonEmoticon