ഹനുമാൻ പുരാണം

മൃതസഞ്ജീവനി ക്കുവേണ്ടി ഹനുമത്ഗമനം
ഭാഗം 1
സുബേല പർവ്വ തത്തിന്റെ അധിത്യകാ പ്രദേശത്ത് ഉപവിഷ്ടരായി ശ്രീരാമനും സുഗ്രീവനും തമ്മിൽ യുദ്ധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രാവണൻ അഹങ്കാരിയെങ്കിലും യുദ്ധം ഒഴിവാക്കുന്നതിനുള്ള മറ്റൊരവസ്സരം കൂടി അവനു നൽകണമെന്ന് ശ്രീരാമചന്ദ്രൻ തീരുമാനിച്ചു. യുദ്ധാരംഭത്തിന് മുൻപ് ചില ധർമ്മ നീതികൾ അനുഷ്ഠിക്കേണ്ടതുണ്ടെന്നും അതിൽ ഏറ്റവും പ്രധാനം ദൂതസന്ദേശമാണന്നും ശ്രീരാമൻ സുഗ്രീവനെ ഉപദേശിച്ചു. അതനുസരിച്ച് ഈ വൈകിയവേളയിലെങ്കിലും സീതാദേവിയെത്തിരികെ ഏല്പിക്കുമെങ്കിൽ ഘോരമായ  യുദ്ധം ഒഴിവാക്കാൻ സാധിക്കുമെന്ന് രാവണനെ ഉപദേശിക്കുവാൻ ബാലി  പുത്രനായ അംഗദനെ രാവണ രാജസദസ്സിലേക്ക്  ശ്രീരാമചന്ദ്രൻ ദൂതനായി നിയോഗിച്ചു..

അംഗദദൂത് വിജയിച്ചില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ രാവണൻ യുദ്ധക്കളമാണ് ജയാപജയങ്ങൾ തീരുമാനിക്കേണ്ടതെന്ന് പ്രഖ്യാപിച്ചു. ശ്രീരാമചന്ദ്രനും രാവണനുമായി യുദ്ധംപ്രഖ്യാപിക്കേണ്ടതായി ഭവിച്ചു.

ലങ്കാപുരിയുടെ നാലുഗോപുര കവാടങ്ങളിലും ശക്തമായി വാനരസേനയെ അണിനിരത്തി വാനരപ്പടകൾ ലങ്കാ നഗര ഗോപുര കവാടങ്ങളെ വളഞ്ഞു നില്ക്കുന്ന വാർത്ത മനസ്സിലാക്കിയ രാവണൻ രാമദേവന്റെ സൈന്യബലം വീക്ഷിക്കാമെന്ന് തീരുമാനിച്ചു.

രാവണന്റെ അഴകേറിയ വേഷവും അഹങ്കാരവും ദർശിച്ച് ക്ഷുഭിതനായ സുഗ്രീവൻ ഒറ്റച്ചാട്ടത്തിന് അവന്റെ ശിരസ്സിൽ ചെന്ന് പതിച്ച് പത്ത് രത്ന കിരീടങ്ങളും തട്ടിത്തെറിപ്പിച്ചു. രാവണൻ തന്റെ ചന്ദ്രഹാസം ഇറയിൽ നിന്നും
വലിച്ചൂരിയെടുത്തു  കപീവീരന്മാരും രാക്ഷസന്മാരും തമ്മിൽ അത്യുഗ്ര യുദ്ധം ചെയ്തു.

വാനരന്മാരുടെ കടന്നാക്രമണത്തിൽപ്പെട്ട് അനേകായിരം
നിശാചര വീരന്മാർ മരണമടഞ്ഞു.
യുദ്ധത്തിൽ രാവണന്റെ സഹജനായ  കുംഭകർണ്ണൻ വീരചരമം പ്രാപിച്ച വാർത്തയറിഞ്ഞു വിലപിച്ച രാവണനെ പലതും പറഞ്ഞ് സമാധാനിപ്പിച്ച ഇന്ദ്രജിത് അനുഗ്രഹാശിസ്സുകളോടെ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു.

ലക്ഷ്മണനും ഇന്ദ്രജിത്തും ഘോര യുദ്ധം ചെയ്തു. ലക്ഷ്മണന് നേരേ ഇന്ദ്രജിത് നാരായണാ സ്ത്രം പ്രയോഗിച്ചു. സപ്താക്ഷരി മന്ത്രമുരുവിട്ട് നാരായണാസ്ത്രം അകതാരിൽ സ്വീകരിച്ച ലക്ഷ്മണൻ മേഘനാദനെ ലക്ഷം മാക്കി അനേകം ദിവ്യാ സ്ത്രങ്ങൾ പ്രയോഗിച്ച് അവന്റെ ചാപവും രഥവും തകർത്തു. ലക്ഷ്മണനെ പരാജയപ്പെടുത്തുവാൻ സാധിക്കുകയില്ലന്ന് മനസ്സിലാക്കിയ മേഘനാദൻ ശ്രീരാമലക്ഷ്മണന്മാരേയും വാനരന്മാരേയും ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രം തൊടുത്തുവിട്ടു. അതിന്റെ മാരകശക്തിയാൽ ലക്ഷ്മണനും മർക്കട വൃന്ദവും ബോധം നഷ്ട പ്പെട്ട് നിലംപതിച്ചു. താനും ബ്രഹ്മാസ്ത്രം തൊടുത്തുവിട്ടാൽ അത് ലോക നാശത്തിന് കാരണമാകുമെന്നുണർന്ന രഘുരാമൻ ബ്രഹ്മാസ്ത്രത്തെ മാനിച്ച് കൈ തൊഴുതുനിലത്തു വീണു.

തുടരും

തിരുവൈക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം 
Previous
Next Post »