ഗണപതി ഹോമം
ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.ജന്മനക്ഷത്തിൽ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയിൽ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേർത്ത് അഷ്ടദ്രവ്യഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്, ശർക്കര, അപ്പം, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ .. .നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിൽ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്.
ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേർത്ത് ഹോമിച്ചാൽ ഫലസിദ്ധി പരിപൂർണ്ണമായിരിക്കും എന്നാണ് വിശ്വാസം.ഗണപതി ഹോമം നടത്തുന്ന ആൾക്ക് നാലു വെറ്റിലയിൽ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നൽകണം. അമ്മ, അച്ഛൻ, ഗുരു, ഈശ്വരൻ എന്നീ നാലു പേരെയാണ് ഈ വെറ്റിലകൾ സൂചിപ്പിക്കുന്നത്.ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. എല്ലാം ഭഗവാന് സമർപ്പിച്ച് ദക്ഷിണ കൊടുത്ത് പിൻവാങ്ങുകയാണ് വേണ്ടത്. പലർക്കും ദക്ഷിണ കൊടുക്കാൻ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.ഗണപതിഹോമവും ഫലങ്ങളും പലകാര്യങ്ങൾക്കായി ഗണപതി ഹോമങ്ങൾനടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങൾസാധിക്കാൻ, കലഹങ്ങൾ ഒഴിവാക്കൻഎന്നുവേണ്ട ആകർഷണം ഉണ്ടാവാൻ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.
വീട്ടുകളിൽ ഗണപതിഹോമം ചെയ്യുമ്പോൾ അംഗങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഗണപതി ഹോമം നടത്തുവാൻ ഉദ്ധേശിച്ചിരിക്കുന്ന വീട്ടിൽ മൂന്നു ദിവസം മുൻപു മുതൽ പൂജക്ക് മൂന്നു ദിവസം ശേഷവും വരെ മത്സ്യമാംസാദികൾ കയറ്റരുത് …ചാണകം തളിച്ച് ശുദ്ധ മാക്കിയിരിക്കണം.ഗണപതി ഹോമം ചെയ്യുന്ന മുറി ..വീട്ടിൽ എല്ലാവരും മത്സ്യമാംസാദികൾ വെടിഞ്ഞു വ്രെതതോടെ .. പൂജയിൽ പങ്കെടുക്കണം…പൂജകൾ നടക്കുന്പോൾ മൂല മന്ത്രമോ ..ഗണപതി സ്തുതികളോ ജപിക്കുന്നത് നന്നായിരിക്കും .. ഹോമത്തിനു ഉപയോഗിക്കുന്ന പ്ലാവിൻ വിറകു ഉറുബ് ,ചിതൽ തുടങ്ങിയ ജീവികൾ ഇല്ലാത്തതു ആയിരിക്കണം .. പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾ മൊട്ടു ആയിരിക്കരുത്.വാടിയതും എടുക്കരുത് .
ഏതൊക്കെ മന്ത്രങ്ങൾ ഹവനതിനു ഉപയോഗിക്കുന്നു എന്ന് നോക്കാം
മൂല മന്ത്രം : ഓം ഗം ഗണപതയെ നമ:
ഗണാനാം ത്വാ ഗണപതിഹും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം
ജ്യേഷ്ടരാജം ബ്രഹ്മണാം
ബ്രഹ്മണസ്പതആന ശൃണ്വന്നോ
ദിപി സീധസാദനം സാധാരണയായി ഗണപതി ഹോമത്തിനു ഉപയോഗിക്കുന്ന ഗണപതി മന്ത്രങ്ങൾ താഴെ പറയുന്നു
“ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ
സര്‍വ്വജനം മേ വശമാനയ സ്വാഹാ”
ഈ മന്ത്രത്താൽ അവിൽ നേദ്യം ഹോമിച്ചാൽ സാർവ വശ്യം ഫലം
ലക്ഷ്മീവിനായകം മന്ത്രം :
“ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ”
ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.
ക്ഷിപ്രഗണപതി മന്ത്രം:
“ഗം ക്ഷിപ്ര പ്രസാദനായ നമ:”
തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.
വശ്യഗണപതി മന്ത്രം:
“ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ”
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു
അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാൽ വേണ്ട കാര്യങ്ങൾ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയിൽ കൂടുതലൽ നെയ്യ് ഹോമിക്കുക.
ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തിൽമുക്കി ഹോമിക്കുക.
മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യിൽ മുക്കിസ്വയംവര മന്ത്രാർച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടർച്ചയായി ചെയ്താൽ മംഗല്യ ഭാഗ്യം സിദ്ധിക്കും.
സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേർക്കാത്ത പാൽപായസം ഹോമിക്കുക.
ഭൂമിലാഭം : താമര മൊട്ടിൽ വെണ്ണ പുരട്ടി ഹോമിക്കുക.
പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേർത്ത് അനാദി തുടങ്ങിയ മന്ത്രങ്ങൾ കൊണ്ട് ഹോമം നടത്തുക.

EmoticonEmoticon